You are currently viewing പവിഴപ്പൂ മഴ

പവിഴപ്പൂ മഴ

‘കലാസദൻ തേൻതുള്ളികൾ ‘
ജനപ്രിയ സംഗീത പരമ്പരയുടെ നാലാമത് സീസണിലെ
അഞ്ചാമത്തേതും ഈ സീസണിലെ അവസാനത്തേതുമായ സംഗീത വിരുന്ന് –
‘പവിഴപ്പൂമഴ ‘

2025 മെയ്‌ 11 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് പതിവു വേദിയായ തൃശൂർ കിഴക്കേ കോട്ടയിലെ DBCLC A/C ഓഡിറ്റോറിയത്തിൽ (സെന്റ് ക്ലയേഴ്‌സ് സ്കൂളിന് എതിർവശം) ഒരുക്കുന്നു.

1990 മുതൽ നാളിതുവരെയുള്ള മലയാളം – തമിഴ് – ഹിന്ദി ഗാന ശാഖകളിലെ മധുര മനോഹര മെലഡി ഗാനങ്ങൾ ഉൾപെടുത്തിക്കൊണ്ടുള്ള മിഴിവാർന്ന സംഗീത വിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുന്നത്.

പ്രഗത്ഭ ഗായകരായ ആസിഫ് കാപ്പാട് (ജനപ്രിയ സംഗീത പരമ്പര ‘ഏഷ്യാനെറ്റ്‌ മൈലാഞ്ചി’ ജേതാവ് ) പിന്നണി ഗായിക റീന മുരളി എന്നിവർക്കൊപ്പം മനോജ്‌ കുമാർ, റൂഷൈൽ റോയ്, റഫീഖ്, റെജിൽ രാജ് സൗമ്യ എന്നിവരും കലാസദന്റെ മിഴിവുറ്റ പശ്ചാത്തല പ്രതിഭകളും ചേർന്നൊരുക്കുന്ന മധുര മനോജ്ഞ ഗീതാനുഭവത്തിലേക്ക്…
പ്രിയ സുഹൃത്തേ, സ്നേഹ സ്വാഗതം ,!